Currency

ഫീസ് വര്‍ധന: മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളള്‍ തീരുമാനത്തില്‍ നിന്നും താത്ക്കാലികമായി പിന്‍വാങ്ങി

സ്വന്തം ലേഖകന്‍Friday, March 23, 2018 11:57 am

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി താത്ക്കാലികമായി പിന്‍വാങ്ങി. കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ഫോറത്തില്‍ രക്ഷകര്‍ത്താക്കള്‍ ഒത്തൊരുമിച്ച് പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച വൈകുന്നേരം ഏഴിനാരംഭിച്ച ഓപ്പണ്‍ ഫോറത്തില്‍ മുന്‍ യോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളടക്കം 250ഓളം രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു.

അതേസമയം ഫീസ് വര്‍ധനവിനുള്ള നിര്‍ദേശം ഈ മാസം അവസാനത്തോടെ ചുമതലയേല്‍ക്കുന്ന പുതിയ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ പരിഗണനക്ക് വിടും. പുതിയ ബോര്‍ഡും ഫീസ് വര്‍ധനവിന് അനുകൂലമാകുന്ന പക്ഷം പുതിയ ഓപ്പണ്‍ ഫോറം വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന രക്ഷകര്‍ത്താക്കളുടെ നിര്‍ദേശവും അംഗീകരിക്കപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസന ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധമുയര്‍ന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സ്‌കൂളുകളില്‍ ഒന്നായ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലും അനുബന്ധ സ്ഥാപനമായ ഐ.എസ്.എം അല്‍ ഗൂബ്രയിലും പ്രതിമാസം രണ്ട് റിയാല്‍ വീതം വര്‍ധിപ്പിക്കുമെന്ന് കാട്ടി ഈ മാസം പകുതിയോടെയാണ് സര്‍ക്കുലര്‍ ലഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x