Currency

പൊതു, സ്വകാര്യമേഖലകളില്‍ 3798 ഒഴിവുകള്‍

സ്വന്തം ലേഖകന്‍Friday, March 23, 2018 12:22 pm

ദോഹ: പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി വിവിധ തസ്തികകളില്‍ 3798 ഒഴിവുകള്‍ ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹിക മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. പൊതുമേഖലയില്‍ 3337 ഒഴിവുകളും സ്വകാര്യമേഖലയില്‍ 461 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചുവെന്നും ജോലി തേടുന്നവര്‍ തങ്ങളുടെ വിവരങ്ങള്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

2016ലെ 15ാം നമ്പര്‍ മാനവിക വിഭവശേഷി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നത്. സ്വദേശികളിലെ മികച്ച യോഗ്യതയുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയം പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു.

തസ്തികകളിലേക്ക് അര്‍ഹരായ സ്വദേശികളില്ലെങ്കില്‍ ജിസിസി പൗരന്മാരെയും പിന്നീട് അറബ് വംശജരെയുമാണ് പരിഗണിക്കുക. അറബ് പൗരന്മാരിലും യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താനായില്ലെങ്കില്‍ മാത്രമേ ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് പരിഗണന ലഭിക്കൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x