Currency

ഖത്തറില്‍ ഇ-മാലിന്യ നിര്‍മാര്‍ജനത്തിനായി കമ്പനി വരുന്നു

സ്വന്തം ലേഖകന്‍Saturday, March 24, 2018 3:05 pm

ദോഹ: ഖത്തറിലെ ഇ-മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള ആദ്യ കമ്പനിക്കായുള്ള നടപടികള്‍ പുരോഗമിക്കുന്നു. അടുത്ത ഘട്ടത്തില്‍ ഇ- മാലിന്യം വിപുലമായ തോതില്‍ ശേഖരിക്കുകയും ഖത്തറിലെ റീസൈക്കിള്‍ ഫാക്ടറിയില്‍ സംസ്‌കരിക്കുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയുള്ള ശ്രമമാണിത്.

വ്യക്തികളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും ഇ- മാലിന്യം ശേഖരിച്ചു ഘടകങ്ങള്‍ വേര്‍തിരിച്ചു ദക്ഷിണ കൊറിയയിലേക്ക് അയയ്ക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇ-മാലിന്യങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന വസ്തുക്കളില്‍ ഉപയോഗയോഗ്യമായവ പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്നും ഏപ്രില്‍ മാസത്തോടെ അന്തിമരൂപമാകുമെന്നും അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x