Currency

ഒമാനില്‍ എക്‌സ്പ്രസ്, ടൂറിസം വിസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി

സ്വന്തം ലേഖകന്‍Monday, March 26, 2018 1:35 pm

മസ്‌കത്ത്: ഒമാനില്‍ എക്‌സ്പ്രസ്, ടൂറിസം വിസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറിയതായി വിമാനത്താവള മാനേജ്‌മെന്റ് കമ്പനി വക്താവ് അറിയിച്ചു. ഇ-വിസ സംവിധാനത്തെ കുറിച്ച് അറിവില്ലാതെ ഒമാനിലെത്തുന്ന യോഗ്യതയുള്ള രാഷ്ട്രങ്ങളിലെ സഞ്ചാരികള്‍ക്ക് ഇവിടത്തെ സേവനം ഉപയോഗിക്കാം. വൈകാതെ ഓണ്‍അറൈവല്‍ വിസ കൗണ്ടറുകള്‍ ഒഴിവാക്കാനാണ് തീരുമാനം. കഴിഞ്ഞ 21 മുതലാണ് ടൂറിസ്റ്റ്, എക്‌സ്പ്രസ് വിസകളുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതും വിസ അനുവദിക്കുന്നതും പൂര്‍ണമായും ഓണ്‍ലൈനായി മാറിയത്.

പുതിയ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നതിന് താല്‍ക്കാലിക കൗണ്ടറും ഏര്‍പ്പെടുത്തിയുണ്ട്. ഇ-വിസയുമായി എത്തുന്നവര്‍ക്ക് എമിഗ്രേഷന്‍ കൗണ്ടറിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനായി ഇ-വിസാ ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് വിമാനത്താവള മാനേജ്‌മെന്റ് കമ്പനി പ്രതിനിധി പറഞ്ഞു.

evisa.rop.gov.om എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇ-വിസക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതും ഫീസ് അടക്കുന്നതും റെസിപ്റ്റ് പ്രിന്റ് ചെയ്‌തെടുക്കുന്നതുമായ മൂന്ന് സ്‌റ്റെപ്പുകള്‍ മാത്രമാണ് ഉള്ളത്. അഞ്ച് മിനിറ്റ് സമയത്തിനുള്ളില്‍ തന്നെ ഇത് പൂര്‍ത്തിയാകുമെന്നും ആര്‍.ഒ.പി വക്താവ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x