
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയെ അറിയിക്കണമെന്ന് എംബസി അറിയിച്ചു. ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എംബസിക്ക് നിരവധി പരാതികളാണ് ലഭിക്കാറുള്ളതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സ്‌കൂളുകളില്‍ ആവശ്യമായ സീറ്റ് ലഭ്യമല്ലെന്ന കാര്യം വിദ്യാഭ്യാസ മന്ത്രാലയത്തേയും സുപ്രീം എജുക്കേഷന്‍ കൗണ്‍സിലിനെയും ബോധ്യപ്പെടുത്താന്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികളുടെ വിവരം ലഭിക്കുന്നത് ഉചിതമാകുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. പ്രവേശനം സംബന്ധിച്ച് പ്രശ്നങ്ങള്‍ നേരിട്ടവര്‍ക്ക് doha.admission@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.
വിദ്യാര്‍ഥിയുടെ പേര്, ഖത്തര്‍ ഐഡി നമ്പര്‍, വിദ്യാര്‍ഥിയുടെ പ്രായം, പൗരത്വം, പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാലയം, പ്രവേശനം ലഭിക്കേണ്ട ക്ലാസ്/ ഗ്രേഡ്, പിതാവിന്റെ പേര്, ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പര്‍ എന്ന ക്രമത്തിലാണ് ഇമെയില്‍ വഴി വിവരം അറിയിക്കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.