Currency

ഇ റിങ് റോഡ് നടപ്പാലം അഷ്ഗാല്‍ ഔദ്യോഗികമായി തുറന്നു

സ്വന്തം ലേഖകന്‍Tuesday, April 3, 2018 10:45 am

ദോഹ: ഇ റിങ് റോഡില്‍ അല്‍ തുമാമ ഇന്റര്‍സെക്ഷനും അല്‍ മത്താര്‍ സ്ട്രീറ്റിനും ഇടയിലുള്ള പുതിയ കാല്‍നടപ്പാലം അഷ്ഗാല്‍ ഔദ്യോഗികമായി തുറന്നു. പ്രദേശത്തെ താമസക്കാര്‍ക്കു വളരെ പ്രധാനപ്പെട്ട ഇ റിങ് റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നതാണ് ഈ കാല്‍നടപ്പാലം. ഓള്‍ഡ് എയര്‍പോര്‍ട്ട്, തുമാമ മേഖലകളിലുള്ളവര്‍ക്കും ഈ കാല്‍നടപ്പാലം ഏറെ പ്രയോജനം ചെയ്യുമെന്ന് അഷ്ഗാല്‍ റോഡ് പ്രോജക്ട്‌സ് വിഭാഗം എന്‍ജിനീയര്‍ സൗദ് അല്‍ തമിമി പറഞ്ഞു.

66 മീറ്റര്‍ നീളവും നാലുമീറ്റര്‍ വീതിയുമാണ് ഈ കാല്‍നടപ്പാലത്തിനുള്ളത്. ഇരുവശങ്ങളിലും ലിഫ്റ്റുകളും കാല്‍നടപ്പാതയ്ക്കുണ്ട്. പ്രത്യേക പരിഗണന വേണ്ടവര്‍ക്കുള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് ഈ ലിഫ്റ്റ് ഉപയോഗിക്കാന്‍ സാധിക്കും. സിസിടിവി ക്യാമറയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഇ റിങ് റോഡ്, നജ്മ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് ഈ കാല്‍നടപ്പാലവും നിര്‍മിക്കുന്നത്.

എക്‌സ്പ്രസ്വേകള്‍, മറ്റു പ്രധാന, പ്രാദേശിക റോഡുകള്‍ എന്നിവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാലം ലഭ്യമാക്കാനുള്ള അഷ്ഗാല്‍ പദ്ധതിയുടെ ഭാഗമായാണ് ഇ റിങ് റോഡിലെ കാല്‍നടപ്പാലം നിര്‍മിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x