
മസ്കത്ത്: റുസ്താഖ് ഇന്ത്യന്‍ സ്കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്കൂള്‍ ആരംഭിച്ച് 25 വര്‍ഷം പിന്നിടുമ്പോഴാണ് വില്ലയില്‍നിന്ന് മാറി പുതിയ കെട്ടിടമെന്ന സ്വപ്നം സ്കൂളിന് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞത്.
മുന്‍ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്മാന് വില്‍സണ്‍. വി. ജോര്‍ജ് പുതിയ കെട്ടികം ഉദ്ഘാടനം ചെയ്തു. സ്വകാര്യ സ്കൂള്‍ വിഭാഗം ഉപമേധാവി ഖാലിദ് അല്‍ ഷൂഹുമി, മുന്‍ ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പെരി ജഗന്നാഥ മണി, എസ്.എം.സി പ്രസിഡന്റ് അബ്ദുല്ല പനഗുരി, ഡോ. അലക്സ് സി. ജോസഫ്, എസ്.എം.സി കണ്‍വീനര്‍ ഡോ. അശോക് മനവഴി, മുഹമ്മദ് റിയാസ് ഖാന്, റഫീഖ്റഹ്മാന്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.