
ഒമാന്‍: പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് ഒമാനില്‍ സമ്പൂര്‍ണ നിരോധം ഏര്‍പ്പെടുത്തി വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിറക്കി. സമൂഹ മാധ്യമങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയിലുള്‍പ്പെടെ പുകയിലയുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും പരസ്യം പാടില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രി ഡോ. അബ്ദുല്‍ മുനീം അല്‍ ഹസനി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
25/84ാം നമ്പര്‍ പ്രസ് ആന്റ് പബ്ലിക്കേഷന്‍ നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളില്‍ പെടുന്ന 36ാം അനുച്ഛേദത്തിന്റെ ഭേദഗതിയായാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. എല്ലാത്തരം മാധ്യമങ്ങളിലും പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു നേരത്തേയുള്ള ഉത്തരവ്. അതേസമയം നിയമലംഘര്‍ക്കെതിരായ ശിക്ഷ സംബന്ധിച്ച് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ 100 ശതമാനമുള്ള പുകയില ഉല്‍പന്നങ്ങളുടെ നികുതി 200 ശതമാനമായി ഉയര്‍ത്തുന്നത് ആലോചനയിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. അടുത്ത വര്‍ഷം വാറ്റ് കൂടി നടപ്പാക്കുന്നതോടെ പുകയില ഉല്‍പന്നങ്ങളുടെ വില ഇനിയും ഉയരുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.