Currency

ദോഹ മെട്രോ ഉദ്ഘാടനം ഒക്ടോബര്‍ 31 ന്

സ്വന്തം ലേഖകന്‍Tuesday, April 10, 2018 12:46 pm

ദോഹ: ദോഹ മെട്രോയുടെ ഒന്നാംഘട്ടമായ റെഡ്ലൈനിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31നു നടന്നേക്കും. അല്‍ ഖസാറില്‍ നിന്ന് അല്‍ വക്രയിലേക്കാവും മെട്രോയുടെ ആദ്യ സര്‍വീസ് നടക്കുന്നത്. സിവില്‍ ഡിഫന്‍സുമായിച്ചേര്‍ന്ന് ദോഹ മെട്രോ ആസ്ഥാനത്തു സംഘടിപ്പിച്ച സുരക്ഷാ ശില്‍പശാലയില്‍ മെട്രോയുടെ നിര്‍മാണ, നിയന്ത്രണ ചുമതലയുള്ള ഖത്തര്‍ റെയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

മെട്രോയുടെ സ്റ്റേഷന്‍, ട്രാക്ക് നിര്‍മാണ ജോലികള്‍ 81% തീര്‍ന്നു. യന്ത്രസംവിധാനങ്ങള്‍ സ്ഥാപിക്കുന്നതു 59% പൂര്‍ത്തിയായതായും അധികൃതര്‍ പറഞ്ഞു. റെഡ് ലൈനില്‍ 18 സ്റ്റേഷനുകളാണ് ഉള്ളത്. വടക്ക് ലുസൈലില്‍ നിന്നാരംഭിക്കുന്ന പാത തെക്ക് അല്‍ വക്രയിലാണ് അവസാനിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിനെ സ്പര്‍ശിച്ചാണു റെഡ് ലൈന്‍ കടന്നുപോകുന്നത്.

മെട്രോ ഓടിത്തുടങ്ങുമ്പോള്‍ മുഖ്യ സ്റ്റേഷനായ മിഷൈരിബില്‍ ഓരോ മണിക്കൂറിലും എത്തുക ഒരുലക്ഷം യാത്രക്കാരായിരിക്കും. രണ്ടാംനിര സ്റ്റേഷനുകളില്‍ മണിക്കൂറില്‍ 60,000 യാത്രക്കാരും സാധാരണ സ്റ്റേഷനുകളില്‍ 30,000 പേരും എത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x