
ദോഹ: ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രവേശന സമയ വിവര പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. നിലവിലെ സീറ്റുകളേക്കാള്‍ 3000 സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത്. മൂന്ന് പുതിയ സ്‌കൂളുകളും പുതുതായി പ്രവര്‍ത്തനം ആരംഭിക്കും.
രാജ്യത്തെ 199 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10000 സീറ്റുകള്‍ ലഭ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ രജിസ്‌ട്രേഷന്‍ ആന്റ് അഡ്മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി വര്‍ധ അഖില്‍ പറഞ്ഞു. അല്‍റയ്യാന്‍, ഉംസലാല്‍ അല്‍മിറാദ് എന്നിവിടങ്ങളിലാണ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ സ്‌കൂളുകള്‍ വരുന്നത്.
രക്ഷിതാക്കളുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ കുട്ടികളുടെ ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഉള്ള ഷെഡ്യൂളിന് അനുസരിച്ച് നടക്കും. മെയ് 13, 14 തീയതികളിലാണ് പുതിയ ഖത്തരി കുട്ടികള്‍ക്ക് രജിസ്‌ട്രേഷന് സമയം നല്‍കയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.