Currency

കാര്‍ ബുക്കിംഗിന് ‘ഖത്തര്‍ ടാക്‌സി’ ആപ്പ് പ്രവര്‍ത്തനമാരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, April 12, 2018 12:31 pm

ദോഹ: മിതമായ നിരക്കില്‍ ടാക്‌സി കാറുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രഥമ സ്വദേശി ആപ്ലിക്കേഷന്‍ ‘ഖത്തര്‍ ടാക്‌സി’ അല്‍ ദാന കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. സുരക്ഷിതത്വം, വിശ്വാസ്യത, സ്വകാര്യത, സുരക്ഷിത ഉപയോഗം എന്നിവയാണ് പുതിയ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്കായി ഉറപ്പുനല്‍കുന്നത്. രാജ്യത്തെ മറ്റു ആപ്ലിക്കേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ഖത്തര്‍ ടാക്‌സി’ ഏറെ മുന്നിലാണെന്ന് അല്‍ ദാന കമ്പനി സിഇഒ ശൈഖ് ഹമദ് ആല്‍ഥാനി പറഞ്ഞു.

എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലയിലെ പ്രമുഖ കമ്പനിയായാണ് അല്‍ ദാന അറിയപ്പെടുന്നത്. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ഉറപ്പുനല്‍കാന്‍ സാധിക്കുന്നുവെന്നും ഇക്കാര്യത്തില്‍ മറ്റു ആപ്ലിക്കേഷനുകളേക്കാള്‍ ഒരുപടി മുന്നിലാണ് ‘ഖത്തര്‍ ടാക്‌സി’ ആപ്പെന്നും അദ്ദേഹം വിശദീകരിച്ചു.

സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് അടുത്ത കാലത്തായി ഖത്തറില്‍ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ ടാക്‌സിക്ക് ആവശ്യം വര്‍ധിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ആപ്പ് ഒരുപോലെ പ്രയോജനപ്പെടും. ആപ്പ് ആപ്പിള്‍, ആന്‍േഡ്രായിഡ് ഫോണുകളില്‍ ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x