
ദോഹ: അല്‍ ഫുറൗസിയ സ്ട്രീറ്റില്‍ ഇക്വസ്ട്രിയന്‍ റൗണ്ട്എബൗട്ടില്‍ നിന്ന് അല്‍ ജദീദ് സ്ട്രീറ്റിലേക്കു നീളുന്ന രണ്ടുവരികളില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. അല്‍ ഫുറൗസിയ സ്ട്രീറ്റ് വികസനപദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം അഞ്ചുമാസത്തേക്ക് നീണ്ടുനില്‍ക്കുമെന്ന് അഷ്ഗാല്‍ അറിയിച്ചു. അല്‍ ഫുറൗസിയ സ്ട്രീറ്റിനു സമാന്തരമായി നിര്‍മിച്ച താല്‍ക്കാലിക പാതയിലൂടെയായിരിക്കും ഈ കാലയളവില്‍ വാഹനങ്ങള്‍ കടത്തിവിടുക.
ഇരുവശങ്ങളിലും നാലുവരി ഗതാഗതം സാധ്യമാകുന്ന തരത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. ഇത് കൂടാതെ സര്‍വീസ് റോഡും നിര്‍മിക്കുന്നുണ്ട്. അല്‍ ഫുറൗസിയ, മൈതര്‍ റൗണ്ട്എബൗട്ടുകള്‍ സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനുകള്‍ ആക്കുന്നുമുണ്ട്. യാത്രക്കാര്‍ സൈന്‍ബോര്‍ഡുകള്‍ ശ്രദ്ധിച്ചും വേഗപരിധി പാലിച്ചും വാഹനമോടിക്കണമെന്ന് അഷ്ഗാലും പൊതുഗതാഗത ഡയറക്ടറേറ്റും അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.