Currency

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കഹ്‌റമാ ശാഖ 19ന് അടച്ചുപൂട്ടും

സ്വന്തം ലേഖകന്‍Monday, April 16, 2018 1:21 pm

ദോഹ: കഹ്‌റമാ(ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍)യുടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ശാഖ ഏപ്രില്‍ 19ന് സ്ഥിരമായി അടച്ചുപൂട്ടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശാഖ അടച്ചിടുന്നതോടെ ഉപഭോക്താക്കള്‍ക്ക് മുശൈരിബ്, അല്‍ഖോര്‍, സല്‍വാറോഡ്, പ്രധാന കേന്ദ്രമായ ഹിലാല്‍ എന്നീ കേന്ദ്രങ്ങളെ സേവനങ്ങള്‍ക്കായി സമീപിക്കാമെന്നും കഹ്‌റമ വ്യക്തമാക്കി.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ 2 വരെയാണ് കഹ്‌റമ ശാഖകള്‍ പ്രവര്‍ത്തിക്കുക. ഇവ കൂടാതെ സര്‍ക്കാര്‍ സേവന കോംപ്ലക്‌സുകളിലെ കഹ്‌റമ കൗണ്ടറുകളിലും ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി സമീപിക്കാവുന്നതാണ്. കഹ്‌റമയുടെ km.qa എന്ന വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ രജിസ്റ്റര്‍ ചെയ്യുന്നതോടെ കഹ്‌റമയുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ഉപയോഗിക്കാന്‍ സാധിക്കും. ഈ സേവനങ്ങളും ഉപയോഗപ്പെടുത്താന്‍ ഉപഭോക്താക്കള്‍ തയ്യാറാകണമെന്നും കഹ്‌റമ അറിയിച്ചു.

ഉപഭോക്താക്കള്‍, കരാറുകാര്‍, കമ്പനികള്‍, കണ്‍സള്‍ട്ടന്റുകള്‍ എന്നിവക്കായി പ്രത്യേകം സേവനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. കഹ്‌റമ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും 991 കാള്‍സെന്ററുകളിലുമുള്ള വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. ഇത് കഹ്‌റമയുമായുള്ള ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x