
ദോഹ: ഓണ്‍ അറൈവല്‍ വീസ സേവനം പ്രയോജനപ്പെടുത്തി ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഫെബ്രുവരിയിലെത്തിയതിനേക്കാള്‍ 30.3% സന്ദര്‍ശകരാണ് കൂടുതലായി മാര്‍ച്ചില്‍ എത്തിയത്. മാര്‍ച്ച് മാസത്തില്‍ 93,973 സന്ദര്‍ശകരാണ് ഓണ്‍ അറൈവല്‍ വീസ സേവനം പ്രയോജനപ്പെടുത്തി ഖത്തറിലെത്തിയത്. ഖത്തറിലെ ടൂറിസം മേഖല ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഇന്ത്യയില്‍ വേനലവധി ആരംഭിച്ചതോടെ ഏപ്രില്‍ മാസത്തിന്റെ ആദ്യത്തില്‍ തന്നെ കൂടുതല്‍ സന്ദര്‍ശകര്‍ ഓണ്‍ അറൈവല്‍ സേവനം ഉപയോഗിച്ചു ഖത്തറിലെത്തിയിട്ടുണ്ടെന്നാണു വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്. തുറമുഖങ്ങള്‍ വഴി 3922 സന്ദര്‍ശക വീസകളാണ് മാര്‍ച്ച് മാസത്തില്‍ അനുവദിച്ചത്. മാര്‍ച്ച് മാസത്തില്‍ 8,67,241 യാത്രക്കാരാണു ഹമദ് രാജ്യാന്തര വിമാനത്താവളം ഉപയോഗിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.