
മസ്‌കത്ത്: ഒമാനിലെ പ്രധാന റോഡ് നിര്‍മാണ പദ്ധതികളില്‍ ഒന്നായ ബാത്തിന എക്‌സ്പ്രസ്‌വേ പൂര്‍ണമായും ഗതാഗത സജ്ജമാകുന്നു. 272 കിലോമീറ്റര്‍ മൊത്തം ദൈര്‍ഘ്യമുള്ള പദ്ധതിയുടെ അവസാനഘട്ടം മെയ് ഏഴിന് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.
മസ്‌കത്ത് എക്‌സ്പ്രസ്‌വേ അവസാനിക്കുന്ന ഹല്‍ബാനില്‍ നിന്ന് തുടങ്ങി യു.എ.ഇ അതിര്‍ത്തിയായ ഖത്മത്ത് മലാഹ വരെ നീളുന്നതാണ് റോഡ് നിര്‍മാണം. ഇത് പൂര്‍ത്തിയാകുന്നതോടെ മസ്‌കത്തില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്ര എളുപ്പമാകും. ആറ് പ്രധാനഘട്ടങ്ങളായി തിരിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബര്‍ക്ക വിലായത്തിലെ അല്‍ ഫിലൈജ് റൗണ്ട് എബൗട്ടില്‍ നിന്ന് റുസ്താഖ് വിലായത്ത് വരെ നീളുന്നതാണ് ആദ്യഘട്ടം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.