
ദോഹ: രാജ്യത്തെ കുപ്പിവെള്ളം ശുദ്ധമാണെന്നും ജിസിസി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളതാണെന്നും ലോകാരോഗ്യ സംഘടന ഇത് അംഗീകരിച്ചതാണെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കുപ്പിവെള്ളത്തിന്റെ സുരക്ഷ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ച വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വെള്ളത്തിലെ സോഡിയം ആധാരമാക്കിയാണ് മികച്ച കുടിവെള്ളം എന്ന റാങ്കിംഗ് നിര്‍ണയിക്കുന്നതെന്നും എന്നാല്‍ ജലത്തിലെ സോഡിയത്തിന്റെ സാന്നിദ്ധ്യം ആരോഗ്യത്തിനെ ബാധിക്കുകയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഖത്തറിലെ ബോട്ടില്‍ കുടിവെള്ളമെന്നും ഇതിന് വിരുദ്ധമായ കുപ്പിവെള്ളങ്ങളുടെ വിതരണം ഒരിക്കലും അനുവദിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.