
മസ്‌കത്ത്: ഒമാന്‍ എയര്‍ നിരയിലേക്ക് ഈവര്‍ഷം അവസാനത്തോടെ എട്ടു പുതിയ ബോയിങ് വിമാനങ്ങള്‍ കൂടിയെത്തും. പുതുതായി എത്തുന്ന എട്ടു വിമാനങ്ങളില്‍ അഞ്ചെണ്ണം ബോയിങ് 737 മാക്‌സ് വിഭാഗത്തില്‍ പെടുന്നതും മൂന്നെണ്ണം ഏറ്റവും പുതിയ ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനങ്ങളുമാണെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. വികസന പദ്ധതികളുടെയും പുതിയ റൂട്ടുകള്‍ ആരംഭിക്കുന്നതിന്റെയും ഭാഗമായാണ് ഈ വിമാനങ്ങള്‍ എത്തുന്നത്.
മൂന്നു റൂട്ടുകളില്‍ പുതിയ സര്‍വിസ് ആരംഭിക്കും. ജൂണില്‍ തുര്‍ക്കിയിലെ ഇസ്തംബൂളിലേക്കും ജൂലൈയില്‍ മൊറോക്കോയിലെ കാസാബ്ലാങ്കയിലേക്കും ഒക്‌ടോബറില്‍ മോസ്‌കോയിലേക്കുമാണ് സര്‍വിസ് തുടങ്ങുക. ഇതോടൊപ്പം, തണുപ്പുകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി മാലദ്വീപിലേക്കുള്ള സര്‍വിസ് പുനരാരംഭിക്കുകയും ചെയ്യുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.