
ദോഹ: എല്ലാ സര്‍ക്കാര്‍ സേവനങ്ങളും 2020ഓടെ ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള ഖത്തര്‍ ഇ-ഗവണ്മെന്റ് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം 300 സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനൊരുങ്ങുന്നു. അഞ്ചുഘട്ടമായി 27 മാസത്തിനുള്ളില്‍ മന്ത്രാലയ സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാകുമെന്നു വിവരസേവനവിഭാഗം ഡയറക്ടര്‍ ഹംദ അല്‍ മാദിദ് പറഞ്ഞു.
ഡിജിറ്റൈസേഷന് പദ്ധതിയുടെ ഒന്നാംഘട്ടം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 2014-15, 2016-17, 2018-20 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതി നാലു ലക്ഷ്യങ്ങളോടെയാണ് 2013ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ മന്ത്രാലയങ്ങളുടെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ഏകജാലക സംവിധാനത്തില്‍ ലഭ്യമാക്കുന്നതിനു പുറമെ സ്മാര്‍ട് ഫോണിലും ഇവ ലഭ്യമാക്കും.
പൊതുസേവനങ്ങള്‍ അഴിമതിവിമുക്തവും സുതാര്യവുമാക്കുക, സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരമാവധി കാര്യക്ഷമമാക്കുക, സര്‍ക്കാര്‍ ഓഫിസുകളിലേക്കെത്തേണ്ടി വരുന്നതുമൂലം ആളുകള്‍ക്കുണ്ടാകുന്ന സമയനഷ്ടവും മറ്റു ബുദ്ധിമുട്ടുകളും ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-ഗവണ്മെന്റ് പദ്ധതി ആവിഷ്കരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.