Currency

തൊഴിലാളിയുടെ ആരോഗ്യനില അറിയാന്‍ ‘സ്മാര്‍ട് ജാക്കറ്റ്’

സ്വന്തം ലേഖകന്‍Sunday, April 29, 2018 2:22 pm

ദോഹ: തൊഴിലാളിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ‘സ്മാര്‍ട് ജാക്കറ്റ്’ ഖത്തറില്‍ അവതരിപ്പിച്ചു. കൂളിങ് സംവിധാനമുള്ള ഹെല്‍മറ്റും, വ്യക്തിയുടെ ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ചിപ്പും അടങ്ങിയ സ്മാര്‍ട് ജാക്കറ്റ് ഭരണ വികസന, തൊഴില്‍, സാമൂഹികക്ഷേമ മന്ത്രി ഡോ. ഇസ്സാ ബിന്‍ സാജ് അല്‍ ജഫാലി അല്‍ നുഐമിയാണ് അവതരിപ്പിച്ചത്.

ഖത്തരി എന്‍ജിനീയറാണ് സ്മാര്‍ട് ജാക്കറ്റ് രൂപകല്‍പന ചെയ്തത്. വ്യക്തിക്കു സമ്മര്‍ദം കൂടുതലുണ്ടോ, ഹൃദയമിടിപ്പിലോ, ശ്വാസഗതിയിലോ വ്യത്യാസമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ഈ ചിപ്പ് മുന്നറിയിപ്പ് നല്‍കും. ഈ സന്ദേശങ്ങള്‍ കണ്‍ട്രോള്‍ റൂമിലാണ് ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനാവും. തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായ കണ്ടെത്തല്‍ ഖത്തറില്‍ നിന്നുണ്ടായതില്‍ ഡോ. അല്‍ നുഐമി അഭിമാനം പ്രകടിപ്പിച്ചു. പ്രമുഖ ചൈനീസ് കമ്പനിയുടെ സഹകരണത്തോടെ നിര്‍മിച്ച ജാക്കറ്റ് ഖത്തറില്‍ വില്‍പനയ്ക്കു തയാറായി കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x