
ദോഹ: രാജ്യത്ത് പുതിയ പൊതുശുചിത്വ നിയമം നടപ്പാക്കിയതിനു ശേഷം പിഴയായി ഈടാക്കിയത് 8,18,600 റിയാല്‍. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ഇത്രയും പിഴ ഈടാക്കിയത്. 1065 നിയമലംഘനങ്ങളാണ് ഈ മാസങ്ങളില്‍ നഗരസഭാ അധികൃതര്‍ കണ്ടെത്തിയത്.
കാറുകള്‍ ഉപേക്ഷിക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ മാലിന്യനിക്ഷേപം എന്നിവയാണു പ്രധാനമായും നിയമലംഘനമായി കണ്ടെത്തിയിട്ടുള്ളതെന്നു മന്ത്രാലയത്തിലെ പൊതുശുചിത്വ വിഭാഗം ഡയറക്ടര്‍ സഫര്‍ അല്‍ ഷാഫി പറഞ്ഞു. പൊതുശുചിത്വ നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി 197 ഇന്‍സ്പെക്ടര്‍മാരെയാണു മന്ത്രാലയം നിയോഗിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.