Currency

കത്താറ ബീച്ചിലേക്കുള്ള പ്രവേശനം ഇനി മുതല്‍ സൗജന്യം

സ്വന്തം ലേഖകന്‍Friday, May 4, 2018 1:18 pm

ദോഹ: കത്താറ ബീച്ചിലേക്കുള്ള പ്രവേശനം മെയ് മൂന്ന് മുതല്‍ സൗജന്യമായിരിക്കും. പ്രവേശനം സൗജന്യമായിരുന്നാലും ഇന്‍ഫ്ളേറ്റബിള്‍ ഗെയിമുകള്‍ കളിക്കാന്‍ 50 റിയാലിന്റെ പാസ് എടുക്കണം. ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പാസ് ആവശ്യമില്ല. നേരത്തെ മുതിര്‍ന്നവര്‍ക്ക് 100 റിയാലും കുട്ടികള്‍ക്ക് 50 റിയാലും എന്ന കണക്കില്‍ പ്രവേശന ഫീസ് ഈടാക്കിയിരുന്നു.

കത്താറ ബീച്ചില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാട്ടര്‍ സ്പോര്‍ട്സിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ സൂര്യാസ്തമയം വരെയും വാരാന്ത്യ ദിവസങ്ങളില്‍ രാത്രി 9.30 വരെയുമാണ് ബീച്ചില്‍ പ്രവേശനം അനുവദിക്കുന്നത്. സൂര്യാസ്തമയത്തിനുശേഷം നീന്തല്‍ അനുവദിക്കുന്നതല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x