
ദോഹ: ദോഹ മെട്രോയുടെ ആദ്യ സര്‍വീസ് ഈ വര്‍ഷം ഒക്ടോബറില്‍ കമ്മീഷന് ചെയ്യുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ഇതിനകം 77 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞ ദോഹ മെട്രോയുടെ ആദ്യ സര്‍വീസ് ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള ഒരുക്കമാണ് നടന്നു വരുന്നത്. ഒക്ടോബറില്‍ പദ്ധതി കമ്മീഷന് ചെയ്യുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. വക്റയില്‍ നിന്ന് ഖസ്സാര്‍ സ്റ്റേഷന് വരെയുള്ള റൂട്ടാണ് ആദ്യം സര്‍വീസ് ആരംഭിക്കുക.
നിര്‍മാണ പ്രവര്‍ത്തിയുടെ 81 ശതമാനവും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. വിവിധ സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തി 59 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. മണിക്കൂറില്‍ ലക്ഷം യാത്രക്കാരെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള മുശൈരിബ് സ്റ്റേഷന്റെ നിര്‍മാണം നൂറ് ശതമാനം പൂര്‍ത്തിയായി. ബസ് സ്റ്റാന്റില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് പ്രത്യേക സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.