Currency

നിയന്ത്രണം വിട്ട വാഹനം മലയാളിയുടെ കടയിലേക്ക് ഇടിച്ചുകയറി

സ്വന്തം ലേഖകന്‍Monday, May 7, 2018 2:51 pm

മത്ര: നിയന്ത്രണം വിട്ട വാഹനം മലയാളിയുടെ ഹൗസ് ഹോള്‍ഡ് കടയിലേക്ക് ഇടിച്ചുകയറി. മലയാളിയായ കടയുടമ അത്ഭുതകരമായാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ബര്‍ക്ക സൂഖില്‍ കഴിഞ്ഞദിവസമാണ് അപകടം നടന്നത്. പതിവായി സാധനങ്ങള്‍ വാങ്ങാനെത്തുന്നയാളുടെ വാഹനമാണ് അപകടമുണ്ടാക്കിയത്.

കടക്കുമുന്നില്‍ എത്തിയപ്പോള്‍ ബ്രേക്ക് ചവിട്ടുന്നതിന് പകരം അബദ്ധത്തില്‍ ആക്‌സിലേറ്ററില്‍ കാലുവെച്ചതാണ് അപകട കാരണം. കടക്കു മുന്നില്‍ ഉണ്ടായിരുന്ന ഗൃഹോപകരണ സാധനങ്ങളും കടയുടെ ഗ്ലാസ് ഡോര്‍, ഷെല്‍ഫ് എന്നിവയും തകര്‍ത്താണ് വാഹനം നിന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ കടക്കുമുന്നില്‍ നിന്ന കടയുടമ അപകടത്തിന് നിമിഷങ്ങള്‍ക്കുമുമ്പാണ് കടക്ക് അകത്തേക്ക് കയറിയത്. അതിനാല്‍, പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x