Currency

ഖത്തറിലേക്ക് വരുന്ന തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന സ്വന്തം രാജ്യത്ത് നിര്‍വഹിക്കാനുള്ള സംവിധാനം ഒരുക്കി

സ്വന്തം ലേഖകന്‍Wednesday, May 9, 2018 6:20 pm

ദോഹ: ഖത്തറിലേക്ക് തൊഴില്‍തേടി വരുന്നവരുടെ മെഡിക്കല്‍ പരിശോധനകളും ഫിംഗര്‍ പ്രിന്റും ഇനിമുതല്‍ നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തീകരിക്കാനാവും. ഇതിനുള്ള സംവിധാനം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഉള്‍പ്പെടെ ഇതിനായി സെന്ററുകള്‍ തുറന്ന് കഴിഞ്ഞെന്ന് ആഭ്യന്തര മന്ത്രാലയം സപ്പോര്‍ട്ടിംഗ് സേവന വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി അറിയിച്ചു.

തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന തൊഴില്‍കരാറും നാടുകളില്‍ നിന്ന് ഒപ്പുവെച്ച് ജോലിയുടെ സ്വഭാവം ഉറപ്പുവരുത്താനുമാകും. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ ഇതിനകം സെന്ററുകള്‍ തുറന്ന് കഴിഞ്ഞതായി അബ്ദുല്ല ഖലീഫ അറിയിച്ചു. ഇന്തോനേഷ്യ, തുണീഷ്യ എന്നീ രാജ്യങ്ങളില്‍ ഉടന്‍ തന്നെ സേവന സെന്ററുകള്‍ തുറക്കും. ഇനി മുതല്‍ ഈ സെന്ററുകളില്‍ നിന്ന് ലേബര്‍ കരാറുകള്‍ നേടിയതിന് ശേഷമല്ലാതെ ഖത്തറില്‍ വിസ ലഭിക്കുകയില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x