
ഖത്തര്‍: കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ സാമ്പത്തിക വളര്‍ച്ചയില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഖത്തര്‍ ഒന്നാമതതെത്തിയതായി റിപ്പോര്‍ട്ട്. സി.എന്‍.ബി.സിയുടെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 10.5 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഖത്തര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഖത്തറിന് തൊട്ടു പുറകില്‍ 9.1 ശതമാനം സാമ്പത്തിക വളര്‍ച്ചയുമായി ചൈനയാണുള്ളത്. ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ച 3.2 ശതമാനം മാത്രമാണ്. എട്ടാം സ്ഥാനമാണ് സൗദി അറേബ്യക്കുള്ളത്. 2.3% വളര്‍ച്ച മാത്രം നേടിയ അമേരിക്ക ഒന്‍പതാം സ്ഥാനത്തും 2% വളര്‍ച്ച കൈവരിച്ച ബ്രിട്ടന്‍ പത്താം സ്ഥാനത്തുമാണ്. 1.5% മാത്രം വളര്‍ച്ചയുമായി ഫ്രാന്‍സ് പതിനൊന്നാം സ്ഥാനത്താണുള്ളത്.
വരും വര്‍ഷങ്ങളിലും ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ച വലിയ തോതില്‍ വളരാനാണ് സാധ്യതയെന്ന് ഈ സര്‍വേ വ്യക്തമാക്കുന്നു. വരും വര്‍ഷങ്ങളില്‍ മൂന്ന് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. രാജ്യം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണം വലിയ തോതില്‍ സാമ്പത്തിക വളര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്ന് ലോക ബാങ്ക് ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.