
ദോഹ: രാജ്യത്തെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ 19 ശതമാനം വര്‍ധനവ്. ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ 19 ശതമാനത്തിന്റെ വര്‍ധനവാണ് രജിസ്‌ട്രേഷനിലുണ്ടായിരിക്കുന്നതെന്ന് വികസന ആസൂത്രണ, സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരിയില്‍ 5319 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതേസമയം മാര്‍ച്ചില്‍ 6332 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് മന്ത്രാലയം പുറത്തിറക്കിയ മാസാന്ത റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
ഫെബ്രുവരിയില്‍ നിന്നും വ്യത്യസ്തമായി മാര്‍ച്ചില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഒരു ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടില്‍ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയില്‍ 471 ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മാര്‍ച്ചില്‍ 23.8 ശതമാനം വര്‍ധനവില്‍ 583 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.