Currency

മുന്തിരിയിലകള്‍ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷ്യസാധനങ്ങളൊന്നും കഴിക്കരുതെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Sunday, May 13, 2018 11:34 am

ദോഹ: മുന്തിരിയിലകള്‍ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷ്യസാധനങ്ങളൊന്നും കഴിക്കരുതെന്ന് മുന്നറിയിപ്പ്. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്ത് ഇപ്പോള്‍ ലഭ്യമാകുന്ന എല്ലാ മുന്തിരിയിലകളിലും അനുബന്ധ ഉല്‍പന്നങ്ങളിലും ആരോഗ്യത്തിനു ഹാനികരമായതോതില്‍ വിഷാംശം ഉണ്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

പച്ചമുന്തിരിയിലകളും ഇലകള്‍ സംസ്‌കരിച്ചെടുത്തുണ്ടാക്കിയ ഉല്‍പന്നങ്ങളും മന്ത്രാലയം അടുത്തിടെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിവിധ ബ്രാന്‍ഡുകളില്‍ ബഹുഭൂരിഭാഗത്തിലും വിഷാംശത്തിന്റെ തോത് കൂടുതലാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x