
മസ്കത്ത്: ഒമാനില്‍ സ്വദേശിവത്കരണ തോത് പാലിക്കാത്ത 161 കമ്പനികള്‍ക്കെതിരെ കൂടി നടപടിയെടുത്തു. സുല്‍ത്താനേറ്റിന്റെ സ്വദേശിവത്കരണ നയത്തിന്റെ ലംഘനം മുന്‍ നിര്‍ത്തി ഈ കമ്പനികളുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. വിവിധ ഗവര്ണറേററുകളിലായി നടപടിക്ക് വിധേയമായ കമ്പനികളില്‍ എല്ലാമായി 6959 പേര് തൊഴിലെടുക്കുന്നുണ്ട്. ഓരോ കമ്പനിയിലും നാല്പതിലധികം വിദേശ തൊഴിലാളികള്‍ വീതം ജോലിയെടുക്കുന്നുണ്ട്.
എന്നാല്‍ നിയമപ്രകാരമുള്ള സ്വദേശികളെ ഈ കമ്പനികളില്‍ ജോലിക്കെടുത്തിട്ടില്ല. ഒരു സ്വദേശിയെ പോലും നിയമിക്കാത്ത കമ്പനികളുമുണ്ട്. ആറുമാസത്തിനുള്ളില്‍ നിയമാനുസൃതമുള്ള സ്വദേശിവത്കരണ തോത് പാലിക്കണം എന്ന് നേരത്തെ അറിയിച്ചിരുനു. ഇത് പാലിക്കാത്ത കമ്പനികള്‍ക്കെതിരെ ആണ് മാനവ വിഭവ ശേഷി മന്ത്രാലയം നടപടിയടുത്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.