
ദോഹ: റമസാനു മുന്നോടിയായി 500 ഉല്‍പന്നങ്ങള്‍ക്കു വിലനിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പത്തിക, വാണിജ്യമന്ത്രാലയമാണ് വിലനിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങി. റമസാന്‍ തീരുന്നതു വരെയാണ് വിവിധ ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകുക.
മന്ത്രാലയ സര്‍ക്കുലറില്‍ പറയുന്ന ഉല്‍പന്നങ്ങള്‍ക്ക് ഏതെങ്കിലും വ്യാപാരസ്ഥാപനം അധികവില ഈടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകും. തുടര്‍ച്ചയായി എട്ടാംവര്‍ഷമാണു റമസാനോടനുബന്ധിച്ചുള്ള വിലനിയന്ത്രണം ഏര്‍പ്പെടുത്തിയത്. 500 ഉല്‍പന്നങ്ങള്‍ക്കാണു വിലനിയന്ത്രണമെങ്കിലും ഓരോ കമ്പനികളുടെയും വിവിധ ബ്രാന്‍ഡിലുള്ളവയ്ക്ക് ഇതു ബാധകമാണെന്നതിനാല്‍ രാജ്യത്തെ ചില്ലറ വിപണിയില്‍ ലഭ്യമാവുന്ന ഏതാണ്ടെല്ലാ ഉല്‍പന്നങ്ങള്‍ക്കും വിലക്കുറവുണ്ടാകും.
അരി, ഗോതമ്പുപൊടി, പഞ്ചസാര, പരിപ്പ്-പയര്‍ വര്‍ഗങ്ങള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കും ഹല്‍വ, ബിസ്‌കറ്റ്, ഉപ്പേരി, മക്രോണി ഫ്രൂട്ട് ജാമുകള്‍, കസ്റ്റാര്‍ഡ് പൗഡറുകള്‍, ജല്ലികള്‍, സിറപ്പുകള്‍, കാരമല്‍ ക്രീം തുടങ്ങി ബേക്കറി ഉല്‍പന്നങ്ങള്‍ക്കും പാചക എണ്ണകള്‍, പാല്‍, തേയില, കാപ്പിപ്പൊടി, ബേബി ഫുഡ്, നാപ്കിന്‍, ഡയപ്പര്‍, തേന്‍, ഹോട്ട് സോസുകള്‍, നെയ്യ്, കോണ്‍ഫ്‌ലേക്സ്, കുടിവെള്ളം, ഹാന്‍ഡ് വാഷുകള്‍ എന്നിവയ്ക്കും വിലനിയന്ത്രണമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.