
ഒമാന്‍: വനിതാ വിദേശ ജീവനക്കാര്‍ക്ക് നല്കി വന്ന ഫാമിലി സ്റ്റാറ്റസില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം ഭേദഗതി വരുത്തി. ഇതനുസരിച്ച് വിദേശ വനിതാ ജീവനക്കാരുടെ മക്കള്‍ക്ക് ഇനി ആരോഗ്യ മന്ത്രാലയത്തിന്റെ വിസ ലഭിക്കില്ല. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.
സര്‍ക്കുലര്‍ ലഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ കുട്ടികളുടെ വിസ സര്‍ക്കാര്‍/ സ്വകാര്യ മേഖലകളിലുളള ഭര്‍ത്താവിന്റെ തൊഴിലുടമക്ക് കീഴിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. ഇനി മുതല്‍ മന്ത്രാലയത്തിന്റെ വിസയിലുള്ള കുട്ടികള്‍ക്ക് ടിക്കറ്റുകള്‍, ടിക്കറ്റിനുള്ള നഷ്ടപരിഹാരം, സൗജന്യ പരിശോധന തുടങ്ങിയ ആനുകൂല്ല്യങ്ങള്‍ ലഭിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. മന്ത്രാലയത്തിന്റെ പുതിയ തീരുമാനം മലയാളികള്‍ അടക്കമുള്ളവരെ ബാധിക്കും.
ആരോഗ്യ മന്ത്രാലയത്തില്‍ ഫാമിലി സ്റ്റാറ്റസില്‍ ജോലി ചെയ്തിരുന്ന ദമ്പതിമാരില്‍ ഭര്ത്താക്കന്മാര്ക്ക് അടുത്തിടെ നടന്ന ടെര്മിനേഷനുകളില് ജോലി നഷ്ടപ്പെട്ടിരുന്നു. ഇവരുടെയെല്ലാം കുട്ടികള്‍ നിലവില്‍ സ്ത്രീകളുടെ വിസയില്‍ തന്നെയാണ് ഉള്ളത്. പുതിയ തീരുമാനപ്രകാരം ഇവരുടെ വിസ മാറ്റേണ്ടിവരും. ഇത് അധിക ബാധ്യതക്ക് വഴിയൊരുക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.