Currency

സില്‍ക്ക് റൂട്ട് പദ്ധതിയില്‍ ഒമാനും

സ്വന്തം ലേഖകന്‍Saturday, May 19, 2018 2:06 pm

ഒമാന്‍: ചൈനയുടെ നേതൃത്വത്തിലുള്ള സില്‍ക്ക് റൂട്ട് പദ്ധതിയില്‍ ഒമാനും ഭാഗമാകുന്നു. ചൈന സന്ദര്‍ശനത്തിന് എത്തിയ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. 21ാം നൂറ്റാണ്ടിലെ സില്‍ക്ക്‌റോഡ് പദ്ധതിയുടെ ഭാഗമായി മേഖകളെ ബന്ധിപ്പിച്ച് റെയില്‍, റോഡ് ഗതാഗത ശൃംഖലകള്‍ സ്ഥാപിക്കും. പുതിയ സമുദ്രപാതകള്‍ക്ക് രൂപം നല്‍കുകയും തുറമുഖങ്ങളും ഊര്‍ജനിലയങ്ങളും സ്ഥാപിക്കുകയും ചെയ്യും.

വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് എന്നും അറിയപ്പെടുന്ന പദ്ധതിയില്‍ നേപ്പാളും പാക്കിസ്ഥാനുമടക്കം രാജ്യങ്ങള്‍ പങ്കാളികളാണ്. എന്നാല്‍ പാക്കധീന കശ്മീരിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് ചൂണ്ടികാട്ടി പദ്ധതിയില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയാണ്.

അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ പദ്ധതികളിലെ നിക്ഷേപമാണ് പട്ടുപാത കൊണ്ട് ലക്ഷ്യമിടുന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലായി ഏകദേശം ആറായിരത്തിലേറെ കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ് ഇത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x