
ദോഹ: രാജ്യത്തെ എല്ലാ ഉപഭോക്തൃ വ്യാപാരശാലകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങാതെതന്നെ രാത്രി പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാമെന്ന് സാമ്പത്തിക വാണിജ്യമന്ത്രാലയം. റമസാന്‍ തീരുംവരെയാണ് ഇതിനുള്ള അനുമതി. പുണ്യമാസത്തില്‍ ഖത്തറിലെ വ്യാപാര, വാണിജ്യമേഖലയ്ക്ക് പരമാവധി ഉത്തേജനം നല്‍കാനാണ് ഈ ഇളവനുവദിക്കുന്നതെന്നു മന്ത്രാലയം വ്യക്തമാക്കി.
ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങി എല്ലാത്തരം ഷോപ്പിങ് കോംപ്ലക്സുകള്‍ക്കും ആവശ്യമെങ്കില്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാമെന്ന് മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ പ്രവര്‍ത്തനസമയത്തില്‍ കൃത്യതയുണ്ടാകണമെന്നും ഉപഭോക്താക്കളുടെ അറിവിലേക്ക് പുതിയ സമയക്രമം പരസ്യപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
റമസാന്റെ തുടക്കത്തില്‍തന്നെ പ്രമുഖ മാളുകള്‍ രാത്രി പ്രവര്‍ത്തനസമയം നീട്ടിയിരുന്നു. പ്രമുഖ മാളുകളെല്ലാംതന്നെ രാത്രി രണ്ടു മണിയോടെയാണ് അടയ്ക്കുന്നത്. ദോഹയ്ക്കു പുറത്തുള്ള മാളുകളും രാത്രി ഏറെനേരം തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.