Currency

വിദേശി മൂലധന നിക്ഷേപം: കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി

സ്വന്തം ലേഖകന്‍Friday, May 25, 2018 11:59 am

ദോഹ: ഖത്തറില്‍ സാമ്പത്തിക മേഖലയില്‍ വിദേശ പൗരന്‍മാര്‍ക്ക് 100 ശതമാനം വരെ മൂലധന നിക്ഷേപം ഇറക്കാമെന്ന കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി. ശൂറാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചശേഷമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കിയത്.

കരട് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഖത്തരികളല്ലാത്തവര്‍ക്ക് രാജ്യത്തെ എല്ലാ സാമ്പത്തികമേഖലകളിലും മൂലധനത്തിന്റെ 100ശതമാനം വരെ നിക്ഷേപം നടത്താം. ഖത്തര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരി വാങ്ങാനും കഴിയും. എന്നാല്‍ ഇത് 49 ശതമാനത്തില്‍ അധികമാവാന്‍ പാടില്ല. കമ്പനിയുടെ മെമ്മറാണ്ടം ഓഫ് അസോസിയേഷനിലും അസോസിയേഷന്‍ വകുപ്പുകളിലും നിര്‍ദേശിച്ചിരിക്കുന്ന ശതമാനത്തെ അടിസ്ഥാനപ്പെടുത്തി സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ അനുമതിയോടെയായിരിക്കണം ഇത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x