
ഒമാന്‍: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസി. അടിയന്തിര ആവശ്യമില്ലെങ്കില്‍ യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കേരളത്തിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
യാത്ര പോകുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഒഴിവാക്കുകയും വേണമെന്നും എംബസി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്നവരെ പരിശോധിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.