
ദോഹ: ദോഹയില്‍നിന്നു സലാലയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഒമാനിലെ മേകുനു ചുഴലിക്കാറ്റും പേമാരിയും മൂലമവണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ചുഴലിക്കാറ്റു കാരണം ഒരു ദിവസത്തേക്കു സലാല എയര്‍പോര്‍ട്ട് അടയ്ക്കുകയാണെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ ഇന്നലെ അറിയിച്ചിരുന്നു.
ഒമാനിലെ ധഫാര്‍ പ്രവിശ്യയില്‍ കാറ്റും മഴയും തുടരുകയാണ്. അതിനാല്‍ ഒമാനിലെ തെക്കന്‍മേഖലയില്‍ ഇപ്പോഴും വ്യോമഗതാഗതം അസാധ്യമാണ്. അപകടാവസ്ഥ ഒഴിവായലുടനെ സലാല വിമാനത്താവളം തുറക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചതായും ഖത്തര്‍ എയര്‍വേയ്സ് വക്താവ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.