Currency

ഒമാനിലെ വിസാ നിരോധം ആറ് മാസത്തേക്ക് കൂടി നീട്ടി

സ്വന്തം ലേഖകന്‍Monday, May 28, 2018 11:32 am

ഒമാന്‍: സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ നിരോധം ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ നിരവധി ജോലികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി.

സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിംഗ്, കാര്‍പന്ററി വര്‍ക്ക്ഷോപ്പ് വിസ, അലൂമിനിയം വര്‍ക്ക്ഷോപ്പ് വിസ, മെറ്റല്‍ വര്‍ക്ക്ഷോപ്പ് വിസ, ബ്രിക്ക് ഫാക്ടറി എന്നീ ജോലികള്‍ക്കുള്ള വിസാ നിരോധനനമാണ് തുടരുക. അടുത്ത മാസം ഒന്ന് മുതല്‍ ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി വിവിധ ജോലികള്‍ക്ക് മാനവവിഭവ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. 2013 മുതല്‍ തുടരുന്ന വിസാ നിരോധനമാണ് നീട്ടിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x