
മസ്കത്ത്: ഒമാനില്‍ എണ്ണക്ക് പകരം പാചകവാതകവും സി.എന്‍.ജിയും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വാണിജ്യ- വ്യവസായ മന്ത്രാലയം അനുമതി നല്കി. ഇതുസംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറത്തിറക്കി. വാഹനങ്ങള്‍ ഇത് സംബന്ധിച്ച് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്. വാഹനങ്ങളില്‍ വാതകം ഉപയോഗിക്കുന്നത് അന്തരീക്ഷ മലിനീകരണം കുറക്കാനും ഗ്യാസ് ഉപയോഗത്തിലൂടെ ചെലവ് കുറക്കാനും കഴിയും.
അതേസമയം ഡീസല്‍ വാഹനം ഗ്യാസ് വാഹനമായി മാറ്റുന്നതിന് എന്ജിന് കാര്യമായ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ഗ്യാസ് പമ്പുചെയ്യാന്‍ ആവശ്യമായ ചില യന്ത്രങ്ങള്‍ മാത്രം സ്ഥാപിച്ചാല്‍ മതി. ഇത് വാഹന കമ്പനി നല്കുന്ന ഗാരന്റിയെ ബാധിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നിയമം നടപ്പാവുന്നതോടെ ട്രെയിലര്‍ അടക്കം നിരവധി വാഹനങ്ങള്‍ ഗ്യാസിലേക്ക് മാറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.