
ഒമാന്‍: ഒമാനില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം സജീവമായി മുന്നോട്ട് പോകുന്നതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രിസഭാ കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് സ്വകാര്യവത്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. അതേസമയം മെയ് 21 വരെയുള്ള കണക്കനുസരിച്ച് 31,000 സ്വദേശികള്‍ക്കാണ് സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലായി തൊഴില്‍ ലഭിച്ചത്.
തൊഴില്‍ ലഭിച്ചവരില്‍ പുരുഷന്‍മാരാണ് കൂടുതല്‍. നിര്‍മാണ രംഗത്ത് 27 ശതമാനം പേര്‍ക്ക് തൊഴില്‍ ലഭിച്ചപ്പോള്‍ ഹോള്‍സെയില്‍,റീടെയില്‍ മേഖലയില്‍ 12.2 ശതമാനം പേര്‍ക്കും ഉല്‍പാദന മേഖലയില്‍ 11.3 ശതമാനം പേര്‍ക്കും ജോലി ലഭിച്ചു. സ്വദേശിവത്കരണം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധനകളടക്കം നടപടികളും നടത്തി വരുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.