Currency

വേഗപരിധി ലംഘിച്ചാല്‍ ഇനി വാഹനം പിടിച്ചെടുക്കും

സ്വന്തം ലേഖകന്‍Tuesday, June 5, 2018 12:30 pm

ദോഹ: അപകടകരമായ വേഗത്തില്‍ പായുന്ന വാഹനങ്ങള്‍ ഗതാഗതവകുപ്പ് പിടിച്ചെടുത്തു തുടങ്ങി. ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് മാധ്യമ, ബോധവല്‍ക്കരണവിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് രാദി അല്‍ ഹാജിരിയാണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ച വ്യക്തിയെ പിടികൂടി നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായും അദ്ദേഹം അറിയിച്ചു.

നാലുദിവസം മുന്‍പു മൂന്നു യുവാക്കളാണു വാഹനാപകടത്തില്‍ മരണമടഞ്ഞത്. അമിതവേഗമായിരുന്നു കാരണം. വാഹനത്തിലുണ്ടായിരുന്നവര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിരുന്നില്ല. അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതിലേറെയും കൗമാരക്കാരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x