Currency

മുവാസലാത്ത് സര്‍വ്വീസ് നിര്‍ത്തുന്നു

സ്വന്തം ലേഖകന്‍Thursday, June 7, 2018 12:04 pm

മസ്‌കത്ത്: ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ മസ്‌കത്ത്-സമാഈല്‍ റൂട്ടിലെ സര്‍വ്വീസ് ഈ മാസം 15 മുതല്‍ നിര്‍ത്തുന്നു. യാത്രക്കാര്‍ കുറഞ്ഞതിനാലാണ് സര്‍വ്വീസ് അവസാനിപ്പിക്കുന്നതെന്ന് മുവസലാത്ത് അറിയിച്ചു.

മസ്‌കത്ത്-റുസ്താഖ്, മസ്‌കത്ത്-ബര്‍ക റൂട്ടുകളെ കുറിച്ചും പഠനം നടത്തിവരികയാണെന്ന് കമ്പനി വ്യക്തമാക്കി. ബര്‍ക, റുസ്താഖ്, സമാഈല്‍ എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളില്‍ മസ്‌കത്ത് വിമാനത്താവളത്തിലെ സ്റ്റോപ്പ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. യാത്രക്കാര്‍ കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x