
ദോഹ: വ്യോമയാന മേഖലയിലെ മികവിനെക്കുറിച്ചു പഠിക്കുന്ന എയര്ഹെല്പിന്റെ സ്കോര്‍ റിപ്പോര്‍ട്ടില്‍ ഖത്തര്‍ എയര്‍വേയ്സിനും ഹമദ് രാജ്യാന്തര വിമാനത്താവള (എച്ച്ഐഎ)ത്തിനും ഒന്നാംസ്ഥാനം. പത്തില്‍ 9.08 ആണ് ഖത്തര്‍ എയര്‍വേയ്സിനും ഹമദ് വിമാനത്താവളത്തിനും ലഭിച്ചിരിക്കുന്ന സ്കോര്‍.
യാത്രക്കാര്‍ക്ക് വളരെ മികച്ച സേവനമാണ് ഖത്തര്‍ എയര്‍വേയ്സും ഹമദ് വിമാനത്താവളവും നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മികവില്‍ ഏഥന്‍സ് വിമാനത്താവളം രണ്ടാമതും ടോക്യോ മൂന്നാമതുമാണ്. 72 വിമാനത്താവളങ്ങളെയും അവയോടനുബന്ധിച്ചുള്ള എയര്വേയ്സുകളെയും ഉള്‍പ്പെടുത്തിയാണ് എയര്‍ഹെല്‍പ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ലുഫ്താന്‍സ, ഇത്തിഹാദ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, സൗത്ത് ആഫ്രിക്കന്‍ എയര്‍ലൈന്‍സ് എന്നിവയാണ് രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ എത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.