Currency

വീടുകളില്‍ 5ജി സേവനത്തിനുള്ള ഉപകരണവുമായി ഉറീഡു

സ്വന്തം ലേഖകന്‍Saturday, June 9, 2018 1:18 pm

ദോഹ: വീടുകളില്‍ 5ജി സേവനം ലഭ്യമാക്കുന്ന പുത്തന്‍ ഉപകരണവുമായി ഉറീഡു. ഉപകരണത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പരീക്ഷിച്ചുവരികയാണ്. 5ജി നെറ്റ്വര്‍ക്കില്‍ മാത്രമല്ല, 4ജിയിലും ഈ ഉപകരണം സെക്കന്‍ഡില്‍ രണ്ടു ജിഗാബൈറ്റ് ഡൗണ്‍ലോഡ് സാധ്യമാക്കും. ഉറീഡുവിന്റെ ആദ്യകാല നെറ്റ്കണക്ഷനുകള്‍ക്ക് സെക്കന്‍ഡില്‍ 100 മെഗാബൈറ്റായിരുന്നു സ്പീഡ്. ഇതിന്റെ ഇരുപതിരട്ടി വേഗമാണ് പുതിയ ഉപകരണം നല്‍കുന്നത്.

ലോകത്ത് ഇതാദ്യമായി ഈ ഉപകരണം വീടുകളില്‍ എത്തിക്കുന്നതു തങ്ങളാണെന്ന് ഉറീഡു ചീഫ് ടെക്നിക്കല്‍ ഓഫിസര്‍ അഹമ്മദ് അബ്ദുല്‍അസീസ് അല്‍ നയീമി അവകാശപ്പെട്ടു. ലോകത്ത് ആദ്യമായി 5ജി സേവനം പൂര്‍ണതോതില്‍ ഒരു രാജ്യത്തു ലഭ്യമാക്കിയത് ഉറീഡുവാണ്. ഇനി വിഡിയോ കോളുകള്‍ക്കും വിഡിയോ ഗെയിമുകള്‍ക്കും മുമ്പില്ലാത്ത മികവു ലഭിക്കുമെന്നും അല്‍ നയീമി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x