Currency

ഒമാനില്‍ കനത്ത ചൂട്

സ്വന്തം ലേഖകന്‍Monday, June 11, 2018 1:07 pm

മസ്‌കത്ത്: ഒമാനില്‍ വേനല്‍ച്ചൂട് കനത്തു. ദിബ്ബയില്‍ 50 ഡിഗ്രി സെല്‍ഷ്യസാണ് ചൂടാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവാണിത്. സുനൈനഹില്‍ 49.3 ഡിഗ്രിയും റുസ്താഖില്‍ 48.7 ഡിഗ്രിയും അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി. മുദൈബി, ഫഹൂദ്, ഇബ്രി എന്നിവിടങ്ങളില്‍ 48.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ടതായും പബ്ലിക് അതോറിറ്റി പോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഖരീഫ് സീസണ്‍ വരവേല്‍ക്കാനൊരുങ്ങുന്ന ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഇന്നലെ 21.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തീക്ഷ ഊഷ്മാവ്. ഖൈറൂണ്‍ ഹൃത്തിയില്‍ 21.8 ഡിഗ്രിയും സൈഖും 24.4 ഡിഗ്രിയും തുംറൈത്തില്‍ 26.4 ഡിഗ്രിയും റാസ് അല്‍ ഹദ്ദില്‍ 26.8 ഡിഗ്രിയും സലാലയില്‍ 27.6 ഡിഗ്രിയും താപനില അനുഭവപ്പെട്ടു.

ബുറൈമി, അല്‍ ദയാഹ് എന്നിവിടങ്ങളിലും ഒമാന്റെ ഉള്‍പ്രദേശങ്ങളിലും ചൂട് ഉയരുമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x