Currency

ഈദുല്‍ഫിത്വര്‍; ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Tuesday, June 12, 2018 1:02 pm

ദോഹ: ഈദുല്‍ഫിത്വര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 23 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിനങ്ങളടക്കം രാജ്യത്ത് 11 ദിവസത്തെ പൊതു അവധിയാണ് ലഭിക്കുക.

സ്വകാര്യ സ്ഥാപന ഉടമകള്‍ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും സ്വകാര്യ മേഖലയിലെ അവധി. ചില സ്ഥാപനങ്ങള്‍ 5 ദിവസം വരെ അവധി നല്‍കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x