
ദോഹ: ഖത്തറില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുതുക്കിയാല്‍ മതിയാകും. പുതിയവാഹനം ഖത്തര്‍ നിരത്തിലിറക്കുമ്പോള്‍ മൂന്ന് വര്‍ഷത്തേക്കുള്ള ഇന്‍ഷൂറന്‍സ് ഒന്നിച്ചടക്കാമെന്നും വാഹനത്തിന്റെ ടെക്നിക്കല്‍ പരിശോധന മൂന്ന് വര്‍ഷം കഴിഞ്ഞ് മതിയെന്നും ട്രാഫിക് വകുപ്പ് മീഡിയ-ബോധവല്‍ക്കരണ വിഭാഗം മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് റാദി അല്‍ഹാജിരി അറിയിച്ചു.
പുതിയ സംവിധാനം അനുസരിച്ച് മട്രാഷ് -2 മുഖേനെ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയും. പൊതു സമൂഹത്തിന് എളുപ്പത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന രീതിയിലാണ് ട്രാഫിക് വകുപ്പ് കാര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ഹാജിരി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.