
മസ്‌കത്ത്: സലാലയില്‍ മേകുനു കൊടുങ്കാറ്റില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി മധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റയ്സൂത്തിലെ വാദിയില്‍ നിന്നും റോയല്‍ ഒമാന്‍ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പൊലീസ് നായയുടെ സഹായത്തോടെ അധികൃതര്‍ മൃതദേഹം കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടരുകയായിരുന്നു. മധുവിനെ കാണാതായ വാദിയില്‍ നിന്നു തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മേകുനുവില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
മേയ് 28നാണ് മധുവിനെ കാണാനില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചത്. ഇതിനിടെ മധുവിനൊപ്പം കാണാതായ ബീഹാര്‍ സ്വദേശി ശംസീറിന്റെ മൃതദേഹം അടുത്ത ദിവസം തന്നെ കടല്‍ തീരത്ത് നിന്ന് കാണാതിയിരുന്നു. വാദിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മധുവും ശംസീറും വാദിയിലെ ഒഴുക്കില്‍ പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.