
മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന യോഗ പ്രദര്‍ശനം വ്യാഴാഴ്ച നടക്കും. ഒമാന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗ പ്രദര്‍ശനം നടക്കുന്നത്. വൈകിട്ട് 7.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം സ്വദേശികളും വിദേശികളുമായ 4500ല്‍ പരം ആളുകള്‍ പങ്കെടുത്തിരുന്നു.
സ്ത്രീകള്‍ക്കും 11 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടാകും. ആദ്യമായി യോഗ അഭ്യസിക്കുന്നവര്‍ക്കും പങ്കെടുക്കാം. മസ്‌കത്തിന് പുറമെ സലാല, സുഹാര്‍, സൂര്‍ എന്നിവിടങ്ങളിലും യോഗ പ്രദര്‍ശനം നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.