Currency

വ്യാജ വാര്‍ഷിക ഓഫറിനെതിരെ ഖത്തര്‍ എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Thursday, June 21, 2018 12:52 pm

ദോഹ: വ്യാജ വാര്‍ഷിക ഓഫറുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ ബോധവാന്മാരാകണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ എയര്‍വേയ്‌സില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വാര്‍ഷിക ഓഫറുകള്‍ നല്‍കിയുള്ള ലിങ്കുകള്‍ ശ്രദ്ധയില്‍ പെട്ടതിനാലാണ് ജാഗ്രതാനിര്‍ദേശവുമായി എത്തിയിട്ടുള്ളതെന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ വാര്‍ഷിക പ്രമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ടിക്കറ്റുകള്‍ ലഭിക്കുമെന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് ഖത്തര്‍ എയര്‍വേയ്‌സ് വ്യാജ ഓഫറുകള്‍ നിഷേധിച്ചു കൊണ്ടും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയും രംഗത്തെത്തിയത്. വ്യാജ ഓഫറുകളില്‍ വഞ്ചിതരാകരുതെന്നും വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇത്തരം ഓഫറുകള്‍ക്ക് പിന്നിലുള്ളവര്‍ ലക്ഷ്യമിടുന്നതെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഓര്‍മ്മിപ്പിച്ചു.

ഖത്തര്‍ എയര്‍വേയ്‌സുമായി ബന്ധപ്പെട്ട മുഴുവന്‍ അറിയിപ്പുകളും മറ്റു പ്രമോഷനുകളും ഖത്തര്‍ എയര്‍വേയ്‌സിന്റെ ഔദ്യോഗിക ഡൊമൈനില്‍ നിന്നു മാത്രമേ അയക്കുകയുള്ളൂ. ഇത്തരം വ്യാജ ഓഫറുകള്‍ സംബന്ധിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ fraud@qatarairways.qa എന്ന വിലാസത്തില്‍ അറിയിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x