
മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം ഒമാനിലെത്തുന്നു. 853 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ എ 380 എയര്‍ബസ് വിമാനം ജൂലൈ ഒന്നിനാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുക.
ഒമാനിലേക്ക് സര്‍വീസ് ആരംഭിച്ചതിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് എ 380 എയര്‍ബസ് വിമാനം മസ്കത്തിലേക്ക് എത്തുന്നത് എന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ജൂലൈ ഒന്നിന് രാവിലെ 8.25ന് ദുബായില്‍ നിന്ന് പുറപ്പെട്ട് 9.35ന് മസ്കത്തിലെത്തും. തിരിച്ച് 12.05ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.10ന് ദുബായില്‍ എത്തും.
1993ലാണ് എമിറേറ്റ്സ് മസ്കത്തിലേക്ക് ആദ്യ സര്‍വീസ് ആരംഭിച്ചത് ഇതുവരെ 4.3 ദശലക്ഷം യാത്രക്കാരാണ് ഒമാനില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ സഞ്ചരിച്ചിട്ടുള്ളത്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.