
ദോഹ: പ്രവാസികള്‍ക്ക് ഭൂമിയും സ്വത്തുവകകളും സ്വന്തമാക്കുന്നതിനുള്ള കരടുനിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഉപസമിതി ശുപാര്‍ശകളിന്മേല്‍ ശൂറയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കരടുനിയമത്തിന് അംഗീകാരം നല്‍കിയതായി സ്പീക്കര്‍ അറിയിച്ചു. ശൂറയുടെ ശുപാര്‍ശ സഹിതം കരടുനിയമം മന്ത്രിസഭയ്ക്ക് ഉടന്‍ കൈമാറും.
വ്യോമഗതാഗതം സംബന്ധിച്ച 2002ലെ 15-ാം നമ്പര്‍ നിയമം ഭേദഗതി ചെയ്തു തയാറാക്കിയ കരടുനിയമത്തിനും ശൂറ അംഗീകാരം നല്‍കി. അപകടകരമായ വസ്തുക്കള്‍ റോഡ്മാര്‍ഗം കൊണ്ടുപോകുന്നതിന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം തയാറാക്കിയ കരടു നിയമത്തിനും ശൂറ അംഗീകാരം നല്‍കി.
സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ സ്വദേശിവല്‍കരണം, ഗുണനിലവാരമുയര്‍ത്തല്‍, സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ധന നിയന്ത്രിക്കുന്നതു സംബന്ധിച്ച ചട്ടങ്ങള്‍, വിദ്യാഭ്യാസ വര്‍ഷത്തിന്റെ ദൈര്‍ഘ്യം, അധ്യാപകരുടെ വാര്‍ഷികാവധി, സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ അവധി ഏകീകരണം തുടങ്ങിയ വിഷയങ്ങളിലും ഇന്നലെ ശൂറയില്‍ പൊതുചര്‍ച്ച നടന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.